ആഡിസ് അബാബ: ഇന്നലെയാണ് എത്യാപ്യയില്‍ 157 യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും അപകടത്തില്‍ മരിച്ചിരുന്നു. എന്നാല്‍ അപകടത്തിന് മുമ്പ് വിമാനം അടിയന്തരമായി തിരിച്ചിറങ്ങാന്‍ പൈലറ്റ് അനുമതി ചോദിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. വിമാനത്തിന് തകരാറുണ്ടെന്നും തിരിച്ചിറങ്ങണമെന്നും പൈലറ്റ്, ബോലെ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ സന്ദേശം അറിയിച്ചിരുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സ് സി.ഇ.ഒ. തിവോള്‍ഡെ ജിബ്രെമറിയമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ അനുമതി ലഭിച്ചെങ്കിലും തിരിച്ചിറങ്ങുന്നതിനുമുമ്പ് വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശികസമയം രാവിലെ 8.38-നാണ് വിമാനം പറന്നുയര്‍ന്ന വിമാനം ആറ് മിനിട്ടിനുശേഷം തകര്‍ന്നു വീഴുകയായിരുന്നു. കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലന്‍ഡ്‌സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേല്‍, ബെല്‍ജിയം, യുഗാണ്‍ഡ, യെമെന്‍, സുഡാന്‍, ടോഗോ, മൊസാംബിക്ക്, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Post Your Comments