തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ബിജെപി നേതാക്കളുടെയും അനുഭാവികളുടെയും വീടിന് നേരെ സിപിഎം അക്രമം.പാറശാല ഇഞ്ചിവിളയില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് അനിലിന്റെ വീട്ടില്‍ തിരഞ്ഞെടുപ്പ് യോഗം നടക്കവേയാണ് സി പി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയത്. ആക്രമികള്‍ വീടിനു മുന്നില്‍ നിറുത്തിയിട്ടിരുന്ന കാറും യോഗത്തിനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരുടെ ഇരുചക്രവാഹനങ്ങളും തല്ലിത്തകര്‍ത്തതായി പരാതി.
പാറശാലയിലും പരിസരങ്ങളിലും സിപിഎമ്മിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതിലുണ്ടായ അരിശമാണ് അക്രമത്തിന് കാരണമെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. സി.പി.എം പ്രവർത്തകരുടെ അക്രമത്തില്‍ പരുക്കേറ്റ് അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു.
തുടര്‍ന്ന് ദേശീയ പാതയില്‍ എത്തി വാഹനങ്ങള്‍ തടഞ്ഞും മറ്റും ഭീതി സൃഷ്ടിച്ച സി പി എം പ്രവർത്തകർ പ്രദേശത്തെ ബി ജെ പി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളില്‍ എത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്..രണ്ടു ദിവസം മുമ്പ് ബി ജെ പി പദയാത്രയ്ക്കു നേരെയും പാറശാലയില്‍ വെച്ച് സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി ആരോപണമുണ്ട്.
Post Your Comments