തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകനായ ബാബുവിനെ വധിച്ചതിന് പ്രതികാരമായാണ് ഷിമോജിനെ വധിച്ചതെന്ന മന്ത്രി എ.കെ.ബാലന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമായതിനാല്‍ മന്ത്രി എ.കെ.ബാലന്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ടി.പി ചന്ദ്രശേഖരന്‍, ഷുക്കൂര്‍, രമിത്ത്,അഫ്‌സല്‍,ഷുഹൈബ്, ആണ്ടല്ലൂര്‍ സന്തോഷ്, അമ്മു അമ്മ തുടങ്ങിയ ഒട്ടേറെ നിരപരാധികളെ കൊല ചെയ്തതത് എന്തിന്റെ പേരിലാണ് എന്ന് കൂടി എ.കെ ബാലന്‍ വ്യക്തമാക്കണം.
ഷിമോജിന്റെ കൊലപാതകം ന്യായീകരിക്കവഴി ഉത്തരവാദിത്വപ്പെട്ട ഒരു മന്ത്രി രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ താല്‍പര്യമില്ലെന്ന സൂചനയാണ് മന്ത്രി തങ്ങളുടെ അണികള്‍ക്ക് നല്‍കുന്നത്. കൊലക്കത്തി രാഷ്ട്രീയത്തിന് പ്രോത്സാഹനം നല്‍ക്കുന്ന എ.കെ.ബാലന്‍ മന്ത്രിപദം രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും, നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. കുമ്മനം പറഞ്ഞു. അതെ സമയം മാഹി കൊലപാതകത്തെ ന്യായീകരിച്ച മന്ത്രി എ.കെ ബാലന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എ സുധീരന്‍ പറഞ്ഞു.
വീണ്ടും അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ് എ.കെ ബാലന്‍ ചെയ്തത്, സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എ.കെ ബാലന്‍ രാജിവെക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. എ കെ ബാലന്റെ മക്കൾ വിദേശത്തു പാവങ്ങൾക്കുള്ള ക്വോട്ടയിൽ പോയി പഠിച്ചു വിദേശത്തു കറങ്ങി നടക്കുമ്പോൾ മറ്റുള്ള പാവപ്പെട്ട അണികളോട് കൊല്ലിനും കൊലക്കും ആഹ്വാനം ചെയ്യുകയാണെന്ന് സോഷ്യൽ മീഡിയയിൽ ഇതിനകം വിമർശനം ഉയർന്നിരുന്നു.
Post Your Comments