
ന്യൂയോര്‍ക്ക്: ഈസ്റ്റാംബൂളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തിലെ 30 യാത്രക്കാര്‍ക്കു പരുക്കേറ്റു. വിമാനം എയര്‍പോക്കറ്റില്‍ അഥവാ ആകാശച്ചുഴിയില്‍ വീണതാണ് അപകടത്തിന് കാരണം എന്നാണ് അനുമാനം. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 326 യാത്രക്കാരും 22 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
ലാന്‍ഡിംഗിന് 45 മിനിറ്റ് മുമ്പ് വിമാനത്തില്‍ അസാധാരണമായ കുലുക്കം അനുഭവപ്പെട്ടിരുന്നു. ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ കാലൊടിഞ്ഞു. പലര്‍ക്കും മുറിവേറ്റു. തങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയില്ലെന്നും സീറ്റ് ബല്‍റ്റിടാന്‍ അവസരം കിട്ടിയില്ലെന്നും പല യാത്രക്കാരും പരാതിപ്പെട്ടു. പരുക്കേറ്റവരെ വിമാനം ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തശേഷം ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു
Post Your Comments