Latest NewsInternational

41,000 അടി ഉയരത്തില്‍ കടലിനു മീതെ വെച്ച് തീപിടിച്ചു: മരണമുറപ്പിച്ചവർക്ക് രക്ഷയായത് ആ 7 മിനിറ്റിലെ അത്ഭുതം

41,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം കേവലം 7 മിനിറ്റ് കൊണ്ടായിരുന്നു പൈലറ്റ് 7000 അടി ഉയരത്തിലേക്ക് താഴ്‌ത്തിക്കൊണ്ടുവന്നത്.

മാഞ്ചസ്റ്റർ: ഒരു ജീവിതകാലം മുഴുവന്‍ മറക്കാത്ത ഓര്‍മ്മയായിരിക്കും ആ ഏഴുമിനിറ്റുകള്‍ റൈന്‍എയര്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായത്. വിമാനത്തിനകത്ത് പുക നിറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ അവര്‍ അറിയാവുന്ന ദൈവങ്ങളുടെയെല്ലാം പേരുവിളിച്ച്‌ നിലവിളിച്ചു. വിമാനം പെട്ടെന്ന് താഴോട്ട് കുതിച്ച ആ ഏഴു മിനിറ്റുകള്‍ അവര്‍ക്ക് മരണത്തിലേക്കുള്ള യാത്രയായിരുന്നു, പാതിവഴിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ യാത്ര.

പ്രാണഭയത്തില്‍ കരയുമ്പോഴും ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോഴും യാത്രക്കാര്‍ ആരും തന്നെ അവരുടെ സീറ്റുകളില്‍ നിന്നും എഴുന്നേറ്റില്ല. പെട്ടെന്ന് ഒരു നിമിഷം പ്രാര്‍ത്ഥനയും നിലവിളിയും നിന്നു. ഒരുതരം നിസ്സഹായവസ്ഥയില്‍ നിന്നും ഉടലെടുക്കുന്ന തിരിച്ചറിവില്‍ വിമാനത്തിനകം നിശബ്ദമായി. എന്തും നേരിടാനുള്ള ബ്രിട്ടീഷ് മനസ്ഥിതിയാണ് പിന്നീട് അവിടെ കണ്ടതെന്നും പട്രീഷ്യ പറയുന്നു. മരണഭയം വേട്ടയാടിയ ഏഴു മിനിറ്റുകള്‍ക്ക് ഒടുവില്‍ വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയപ്പോള്‍ അന്തരീക്ഷമാകെ മാറി. പിന്നീട് തമാശകളും പൊട്ടിച്ചിരികളുമായിരുന്നു അവിടെങ്ങും.

മാഞ്ചസ്റ്ററില്‍ നിന്നും തിങ്കളാഴ്‌ച്ച വൈകിട്ട് 6.33 ന് യാത്രതിരിച്ച റൈന്‍എയറിന്റെ എഫ് ആര്‍ 4052 എന്ന വിമാനം തെക്കന്‍ പോര്‍ച്ചുഗലിലെ ഫാറോ എന്ന സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യ ഇംഗ്ലീഷ ചാനലിനു കുറുകെ പറക്കുമ്പോഴായിരുന്നു വിമാനത്തിന് തീ പിടിച്ചത്. 41,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം കേവലം 7 മിനിറ്റ് കൊണ്ടായിരുന്നു പൈലറ്റ് 7000 അടി ഉയരത്തിലേക്ക് താഴ്‌ത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള വടക്കന്‍ ഫ്രാന്‍സിലെ ബ്രെസ്റ്റ് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.

35,000 അടി താഴ്‌ച്ചയിലേക്ക് കേവലം 7 മിനിറ്റുകൊണ്ടു വിമാനം പറന്നിറങ്ങുകയായിരുന്നില്ല മറിച്ച്‌ വീഴുകയായിരുന്നു എന്നായിരുന്നു അതിലെ യാത്രക്കാരിലൊൾ പറഞ്ഞത്. പൈലറ്റിന്റെ മനഃസാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാവരും രക്ഷപെട്ടതെന്നും ഇവർ പറയുന്നു. ഒപ്പം ജീവനക്കാരെല്ലാം കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.പൈലറ്റ് തന്നെയാണ് ആ ദിവസത്തെ വീരനായകന്‍ എന്നും അവര്‍ പറഞ്ഞു. ചില സാങ്കേതിക പിഴവുകളാണ് അഗ്‌നിബാധക്ക് കാരണമായതെന്ന് റൈന്‍എയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button