റിയാദ് : യെമനിൽനിന്ന് ഹൂതികൾ സൗദിയിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തില്‍ അഞ്ചുപേർക്ക് പരിക്ക്. അസീർ പ്രവിശ്യയുടെ തലസ്ഥാന നഗരമായ അബഹയിലായിരുന്നു സംഭവം. റഡാറിന്റെ ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ വ്യോമ പ്രതിരോധസേന ഹൂതികൾ നിയന്ത്രിക്കുന്ന ആളില്ലാ വിമാനം ആകാശത്ത് വെച്ച് തകർത്തു. ജനവാസ കേന്ദ്രത്തിൽ ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിലാണ് അഞ്ചുപേർക്ക് പരിക്കേറ്റത്. ഇതിൽ ഒരാൾ ഇന്ത്യക്കാരനും നാലു പേർ സ്വദേശി പൗരൻമാരുമാണെന്ന് സഖ്യ സേനാ വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച പ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമെ ആറുവാഹനങ്ങൾ ഭാഗികമായി തകർന്നുവെന്നും ഡ്രോണിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ ഇറാൻ നിർമിതമാണെന്ന് തിരിച്ചറിഞ്ഞതായും സഖ്യ സേന വ്യക്തമാക്കി. ഒരു വർഷത്തിനിടെ അബഹയിലേക്ക് മൂന്നാം തവണയാണ് ഹൂതികൾ ഡ്രോൺ ആക്രമണത്തിന് ശ്രമിക്കുന്നത്..
Post Your Comments