Latest NewsKerala

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ മൊബൈൽ ആപ്ലിക്കേഷൻ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍(Voter Helpline) എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് പേര് ഉപയോഗിച്ച് ഇതിൽ നിന്ന് സെർച്ച് ചെയ്യാനാകും. സെര്‍ച്ച്‌ ചെയ്യുമ്പോള്‍ വോട്ടര്‍ ഐഡിയിലേത് പോലെ പേര്, അച്ഛന്‍റെ/ഭര്‍ത്താവിന്‍റെ പേര്, വയസ്, ജെന്‍ഡര്‍, സംസ്ഥാനം, ജില്ല, നിയോജകമണ്ഡലം എന്നിവ നല്‍കണം. വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ പേര് വോട്ടർ പട്ടികയില്‍ ഉണ്ടെങ്കില്‍ ദൃശ്യമാകുന്നതാണ്.

പേരില്ലെങ്കിൽ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടികൾ സ്വീകരിക്കണം. അതിനായി ഫോംസ്(Forms)ല്‍നിന്ന് അപ്ലൈ ഓണ്‍ലൈന്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കണം. www.eci.nic.in എന്ന് വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്ട്രേഷന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. വൈബ്സൈറ്റില്‍ സൈന്‍ അപ് ചെയ്ത് യൂസര്‍നെയിമും പാസ്‌വേഡും സെറ്റ് ചെയ്‌ത ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള ഫോട്ടോയും മേല്‍വിലാസം വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖകളും അപ്‌ലോഡ് ചെയ്യണം. രേഖകൾ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രേഖകള്‍ കൈമാറാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button