
അജ്മാന്‍: സാഹസികമായ സൈനികാഭ്യാസ പ്രകടനവുമായി യു.എ.ഇ . യു.എ.ഇ. സായുധസേനയുടെ കരുത്ത് വിളിച്ചോതി യൂണിയന്‍ ഫോര്‍ട്രസ് 5 അജ്മാനില്‍ നടന്നു. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍നു അയ്മിയുടെ സാന്നിധ്യത്തിലാണ് വന്‍ജനാവലിയെ സാക്ഷി നിര്‍ത്തി സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറിയത്.
ആര്‍മി, നാവികസേന, വ്യോമസേന, പാരാമിലിട്ടറി വിഭാഗങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തു. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ടാങ്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി ബോംബ് സ്‌ഫോടനങ്ങള്‍, ആക്രമണങ്ങള്‍ തുടങ്ങിയവ തടയുന്ന രീതികള്‍ സൈന്യം പ്രദര്‍ശിപ്പിച്ചു.സായുധസേനയുടെ വൈദഗ്ധ്യം, സന്നദ്ധത, സമഗ്രമായ പ്രൊഫഷണലിസം തുടങ്ങിയവ തത്സമയ യുദ്ധസന്ദര്‍ഭങ്ങളിലൂടെ ആളുകള്‍ക്ക് കാണിച്ചു കൊടുക്കുകയാണ് ചെയ്തത്.
പ്രതിരോധം, ആയുധങ്ങള്‍, പരിശീലനം എന്നിവയില്‍ സായുധസേനയുടെ മികവ് തെളിയിക്കാനും രാജ്യസുരക്ഷയില്‍ സൈന്യം വഹിക്കുന്ന പങ്ക് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാനുമാണ് യൂണിയന്‍ ഫോര്‍ട്രസ് പ്രകടനങ്ങള്‍ നടത്തുന്നത്. ആദ്യ യൂണിയന്‍ ഫോര്‍ട്രസ് അബുദാബി കോര്‍ണിഷിലാണ് നടന്നത്.<
Post Your Comments