റിയാദ് : അന്താരാഷ്ട്ര തലത്തില്‍ എണ്ണ കയറ്റുമതിയില്‍ സൗദി അറേബ്യ ഒന്നാമതായി തുടരുന്നു. കഴിഞ്ഞ വര്‍ഷം സൗദി കയറ്റി അയച്ചത് 260 കോടി ബാരല്‍ ക്രൂഡ് ഓയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്.
മുന്‍ വര്‍ഷം ഇത് 250 ദശലക്ഷം ബാരല്‍ ആയിരുന്നു. പ്രതിദിന ശരാശരി 71 ലക്ഷം ബാരലായും ഉയര്‍ന്നു. നവംബര്‍ മാസത്തിലായിരുന്നു കയറ്റുമതി ഏറ്റവും കൂടുതല്‍. പ്രതിദിനം 82 ലക്ഷം ബാരല്‍. ഏറ്റവും കുറവ് മെയ് മാസത്തിലും, 69.8 ലക്ഷം ബാരല്‍. ആഗോള വിപണിയിലെ എണ്ണ വിലയിടിവ് തടയുന്നതിനും ഉല്‍പാദനം കുറക്കുന്നതിനും ഓപെക് കൂട്ടായ്മ നിര്‍ദ്ദേശിച്ച കരാര്‍ പാലിച്ചിട്ടും പോയ വര്‍ഷം സൗദിയുടെ എണ്ണ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് റഷ്യയാണ് ഉള്ളത്. 52 ലക്ഷം ബാരലാണ് റഷ്യയുടെ പ്രിതിദിന ശരാശരി.
Post Your Comments