തെലങ്കാന : പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനേയും ടി.ആര്‍.എസിനേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചന്ദ്രശേഖര റാവുവിനെ നിയന്ത്രിക്കുന്ന റിമോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈവശമാണെന്ന് രാഹുല്‍ പറഞ്ഞു. തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. റാവുവും മോദിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി അധികാരത്തില്‍ തുടരാന്‍ റാവു ആഗ്രഹിക്കുന്നു.അതിനാലണ് അദ്ദേഹം പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പിക്ക് പിന്തുണ നല്‍കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. റാഫേല്‍ ആരോപണമുയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാറിനെ ചോദ്യം ചെയ്തില്ലെന്നും നോട്ട് നിരോധനം മൂലം യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടും റാവു അതിനെ പിന്തുണച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Post Your Comments