ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ ഇനിയുമുണ്ടായാല്‍ അത് രാജ്യം പൊറുക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമയിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. ഇനിയും അത്തരം സംഭവങ്ങളുണ്ടായാല്‍ അതിന് കനത്ത തിരിച്ചടി കൊടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിദ്വേഷം പുലര്‍ത്തുന്ന അയല്‍ക്കാരന് രാജ്യത്തിന് അകത്തുനിന്നുതന്നെ ചിലരില്‍നിന്ന് സഹായം ലഭിക്കുന്ന സാഹചര്യത്തില്‍ സിഐ.എസ്.എഫ് പോലെയുള്ള സേനകളുടെ പ്രാധാന്യം ഏറെയാണ്. അയല്‍ക്കാരന് നമ്മുടെ രാജ്യത്തോട് കടുത്ത വിദ്വേഷമുണ്ടെങ്കിലും നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള ശക്തിയില്ല. എന്നാല്‍, രാജ്യത്തുള്ള ചിലരുടെ പ്രോത്സാഹനത്തോടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ ഗൂഢാലോചന നടത്തുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments