മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്ത് ബസ് ഷെല്‍ട്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. 40 ലക്ഷം ചെലവാക്കി പണിത ബസ് ഷെല്‍ട്ടറിന്റെ നേട്ടങ്ങള്‍ പറഞ്ഞ് ട്രോളുകള്‍ പ്രചരിക്കുകയാണ്. മഴയും വെയിലും ശരിക്കും ആസ്വദിക്കാം എന്നാണ് ട്രോളുകളിലെ ചർച്ചാവിഷയം. എന്നാല്‍ ശാസ്ത്രീയമായി ഈ ട്രോളുകളെ എതിര്‍ക്കുന്നവരുണ്ട്. അത്തരത്തിലൊരു ഫേസ്‍ബുക്ക് പോസ്റ്റാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
40 ലക്ഷം രൂപയുടെ ബസ്‌സ്റ്റോപ്പിന് പിന്നിലെ സത്യം എന്ത് ?? അത്യാധുനിക സൗകര്യത്തിൽ 40 ലക്ഷം മുതൽ മുടക്കി നിർമിക്കാൻ ഇരിക്കുന്ന കച്ചേരിതാഴം ബസ്‌സ്റ്റോപ് ജനങ്ങൾക്ക് തണലോ??
വിദഗ്ധരായ ആർക്കിടെക്ചർമാരുടെ വാക്കുകളിലേക്ക്…
ടെൻസൈൽ മെംബ്രേയ്‌നെ റൂഫിങ് എന്ന അധികം നൂതനമല്ലാത്ത, എന്നാൽ വിദേശ രാജ്യങ്ങളിലും നമ്മുടെ രാജ്യത്തു തന്നെയും ധാരാളമായി പൊതു സ്ഥലങ്ങളിൽ ഷെൽട്ടർ , ക്യാനോപ്പി എന്നിവ നിർമിക്കാനായി ഉപയോഗിച്ച് വരുന്ന ഒരു റൂഫിങ് മെറ്റീരിയൽ സിസ്റ്റം ആണ് മൂവാറ്റുപുഴ,കച്ചേരിത്താഴത്തുള്ള ബസ് ഷെൽട്ടർ നിർമിക്കാനായി ഉപയോഗിച്ചിട്ടുള്ളത്, ചരിത്രത്തിൽ 1980 കളിൽ റഷ്യൻ ആർക്കിടെക്ട വ്ലാദിമിർ ഷുക്കോവ് ആണ് ഈ സാങ്കേതിക വിദ്യ കെട്ടിട നിർമാണത്തിൽ ആദ്യമായി ഉപയോഗിച്ചത് അതിനു ശേഷം പല രാജ്യങ്ങളും ഇത് പോലുള്ള പല നിർമിതികളും ചെയ്യുകയുണ്ടായി.
നമുക്ക് ചുറ്റും തന്നെ ഇത് പോലെ ചെയ്ത ഉദാഹരണങ്ങൾ ധാരാളമായി കാണുവാൻ സാധിക്കും ലുലു മാൾ എടപ്പളളി , മാൾ ഓഫ് ട്രാവൻകോർ , നെഹ്‌റു ട്രോഫി ഫിനിഷിങ് പവിലിയൻ തുടങ്ങിയവ ..
1) ബസ്, ഷെൽറ്ററിനുള്ളിൽ കയറി നിർത്തി ആളെ കയറ്റി പോകാൻ സാധിക്കുന്ന രീതിയിൽ ആണ് പൊക്കം ചെയ്തിരിക്കുന്നത്, ആൾക്കാർ ബസ് കാത്തു നിൽക്കുന്ന സ്ഥലം (പ്ലാറ്റ് ഫോം ) 10 അടി വീതിയിൽ നിർദിഷ്ട ഹൈവേ റോഡിൽ നിന്നും ഒരടി പൊങ്ങിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
2) 20 അടി പ്രോജെക്ഷൻ ആൾക്കാർ നിൽക്കേണ്ട ഭാഗത്തു നിന്നും റൂഫ് തള്ളിയിട്ടിട്ടുണ്ട് അത് മഴയിൽ നിന്നും വെയിലിൽ നിന്നും പ്ലാറ്റ് ഫോമിൽ നിൽക്കുന്നവർക്ക് സംരക്ഷണം നൽകും.
3) തെക്കോട്ടു പോകേണ്ട ബസുകൾ ഉദ്ദേശിച്ചാണ് ഈ ഷെൽട്ടർ, അത് പടിഞ്ഞാറോട്ടു തിരിച്ചു മാത്രമേ സ്ഥാപിക്കാൻ സാധിക്കുകയുള്ളു, സ്ഥലദൗർബല്യതയും പടിഞ്ഞാറോട്ടു സ്ഥാപിക്കാൻ കാരണമാണ്
4) സാധാരണ ഫ്രെയിംവർക്ക് താഴെഭാഗത്താണ് മിക്കവാറും ചെയ്യാറുള്ളത് അതിൽ പക്ഷികൾ ചേക്കേറാനും കാഷ്ടിക്കാനുമുള്ള സാധ്യത ഉണ്ട്, പക്ഷെ ഇതിൽ ഫ്രെയിംസ് മുകളിലാണ്.
5) മഴവെള്ളം ഒഴുകി പോകാൻ പാകത്തിൽ മധ്യത്തിൽ ഉള്ള സപ്പോർട്ടിങ് പില്ലർ തന്നെ ഡ്രൈനേ പൈപ്പ് ലൈൻ കോൺസിൽ ചെയ്തിരിക്കുന്നു,
6) ഇതിൽ ഉപയോഗിച്ചിരിക്കുന്ന വെള്ള നിറത്തിലുള്ള ടെൻസൈൽ ഫാബ്രിക് , സെർജി ഫെറാറി എന്ന ഫ്രഞ്ച് കമ്പനിയുടെ ലോകോത്തര നിലവാരത്തിലുള്ള ഒരു ഠൻ വരെ ലോഡ് താങ്ങാൻ സാധിക്കുന്ന ഗ്യാരണ്ടീ ഉള്ള മെറ്റീരിയൽ ആണ് ഇത് ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ്.
[ഇതിൽ മെറ്റീരിയൽ തുക മാത്രമാണ് പറഞ്ഞിട്ടുള്ളത് ..കൂടാതെ പൈലിങ് ,പില്ലർ തുടങ്ങിയ മറ്റുപണികളുമുണ്ട്](N. B):, ഈ പോസ്റ്റ് തികച്ചും ഗൂഗിളിനെയും ആർക്കിടെക്ചറുംമാരുടെ സഹായത്തോടുകൂടി പരിമിതമായ അറിവുകൾ വെച്ച് എഴുതിയതാണ്. ഒരു പാർട്ടിയോടും അനുഭാവം ഈ പേജിന് ഇല്ല.
Post Your Comments