നരിക്കുനി: ബസ് കാത്തു നിന്ന വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസിന് നാട്ടുകാര്‍ കൊടുത്തത് എട്ടിന്റെ പണി. നരിക്കുനി-കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന മദീന ബസിനാണ് പണികിട്ടിയത്. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ കുമാരസ്വാമിക്കടുത്ത് വാഹനം കാത്തിരിക്കുകയായിരുന്നു.
അതുവഴി കടന്നുപോയ ബസ് വിദ്യാര്‍ഥികളെ അടക്കമുള്ള യാത്രക്കാരെ കയറ്റാതെ കടന്നു പോയി. ഇതേ തുടര്‍ന്ന് തിരിച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുമ്പോള്‍ നാട്ടുകാര്‍ കൂട്ടമായി ബസ് തടഞ്ഞുനിര്‍ത്തി. ഡ്രൈവറോട് നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ സമയ കുറവാണെന്നാണ് മറുപടി നല്‍കിയത്.
READ ALSO: വോള്‍വോ ബസിന്റെ ലഗേജ് വാതില്‍ തട്ടി റോഡിലേയ്ക്ക് തെറിച്ചുവീണ് യുവതി മരിച്ചു
ഒടുവില്‍ പരസ്പരമുണ്ടായ വാക്കു തര്‍ക്കമുണ്ടായി. ക്ഷുഭിതരായ നാട്ടുകാര്‍ അടുത്തുള്ള ചായക്കടയില്‍ നിന്നു സ്റ്റീല്‍ പാത്രത്തില്‍ ചൂടു ചായ വാങ്ങി ഡ്രൈവര്‍ക്ക് നല്‍കി. ഇത് കുടിച്ച് തീര്‍ത്തിട്ട് പോയാല്‍ മതിയെന്നും അങ്ങനെ ആയാല്‍ സമയ പ്രശ്നം തീരുമെന്നും നാട്ടുകാര്‍ നിലപാടെടുത്തു. സംഭവത്തെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തി.
Post Your Comments