Latest NewsKeralaIndia

ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സിപിഎമ്മിന്റെ പോരാട്ടത്തിന്റെ പ്രതീകമെന്ന് കോടിയേരി, ട്രോളുമായി സോഷ്യൽ മീഡിയ

കേസില്‍ ശിക്ഷിക്കപ്പെട്ടാലേ മത്സരിക്കുന്നതില്‍ അയോഗ്യതയുള്ളൂ.

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തെ സിപിഎമ്മും അനുകൂലിക്കുന്നില്ല. അതുകൊണ്ടാണേ്രത പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ.അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയിലാണു പി. ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.ആര്‍എസ്‌എസ് അതിക്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റപ്പെട്ടതാണ്. ആശുപത്രിയിലെത്തിച്ചു തുന്നിച്ചേര്‍ക്കുകയായിരുന്നു.

തുന്നിച്ചേര്‍ത്ത ആ കൈയാണ് അക്രരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകം-ഇതാണ് കോടിയേരിയുടെ വിശദീകരണം. ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെ കൊലപാതക രാഷ്ട്രീയത്തെ പാര്‍ട്ടി തള്ളിപ്പറയാതിരിക്കുകയല്ലേയെന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു കോടിയേരി. കേസില്‍ ശിക്ഷിക്കപ്പെട്ടാലേ മത്സരിക്കുന്നതില്‍ അയോഗ്യതയുള്ളൂ.

ജയരാജനെതിരെ ഉയര്‍ന്നുവന്ന ഒരു കേസിലും ഇതുവരെ അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ലെന്നു കോടിയേരി പറഞ്ഞു. അതെ സമയം ഈ പ്രസ്താവനയിൽ കൊടിയേരിക്കെതിരെ വലിയ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൽ ഏറെ ഉയർന്നു കേട്ട പേരാണ് പി ജയരാജന്റേത്. മിക്ക പ്രമാദ കേസുകളിലും ജയരാജൻ പ്രതിയുമാണ്. ഇത് ഓർമ്മിപ്പിച്ചാണ് സോഷ്യൽ മീഡിയ ചർച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button