ഇന്ത്യ-ആസ്ത്രേലിയ നാലാം ഏകദിനം ഇന്ന് മൊഹാലിയില്‍ നടക്കും. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനാകും. അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. നായകന് വിരാട് കോഹ്ലി ഒഴികെയുള്ള മുന്‍ നിര ബാറ്റ്സ്മാന്മാര് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതാണ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്നത്.റാഞ്ചിയിലെ തോല്‍വിയില്‍ പാഠം പഠിച്ച ഇന്ത്യ മൊഹാലിയില്‍ മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. നാലാം ഏകദിനത്തില്‍ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
പരമ്ബരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജയിച്ചാല്‍ ഒരു കളി ശേഷിക്കെ പരമ്പര സ്വന്തമാക്കാം. എന്നാല്‍, റാഞ്ചിയില്‍ തകര്‍പ്പന്‍ ജയം നേടിയ ഓസ്ട്രേലിയ ലോകകപ്പിനുമുമ്ബ് ഇന്ത്യക്ക് കനത്ത താക്കീതാണ് നല്‍കിയിരിക്കുന്നത്.മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചതോടെ ഋഷഭ് പന്തിനാകും വിക്കറ്റ് കീപ്പറുടെ ചുമതല, ബൗളിങ് നിരയിലും മാറ്റം വരുത്തിയേക്കും. ഫീല്‍ഡിങില്‍ അല്ലാതെ ഫോം ഇല്ലാത്ത ജഡേജ ഇന്നത്തെ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും. അതേസമയം ആസ്ട്രേലിയന്‍ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്.അവരുടെ മുന്നേറ്റ നിര ഫോമിലെത്തിയതും ബൗര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നതും ഫിഞ്ചിന് ആത്മവിശ്വാസമേകുന്നു.
Post Your Comments