കോതമംഗലം: പൂയംകുട്ടി വനമേഖലയില്‍ അനധികൃത ട്രക്കിഗിന്റെയും ടൂറിസത്തിന്റെയും പേരിലുള്ള കടന്നുകയറ്റം വന്യജീവികളുടെ സ്വര്യ വിഹാരത്തിന് ഭീഷണിയാകുന്നു. പാരിസ്ഥിതിക പ്രധാനമുള്ള വനമേഖലയാണിത്.
പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യങ്ങളുടെയും വന്യജീവി സമ്പത്തിന്റെയും കലവറയാണ് പൂയംകൂട്ടി വനപ്രദേശം. എറണാകുളം ജില്ലയിലെ നാല്പത് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ള സ്രോതസായ പെരിയാറിലേക്ക് ശുദ്ധജലമെത്തിക്കുന്നതില് പൂയംകൂട്ടി വനം മുഖ്യപങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്തായി പൂയംകുട്ടി- കണ്ടമ്പാറ വനമേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ കടന്നുകയറ്റം വന്യജീവികള്‍ക്കും പൂയംകുട്ടിയാറിനും പ്രദേശവാസികള്‍ക്കും ഭീഷണിയാകുകയാണന്ന് വനപാലകര്‍ പറയുന്നു.
വേനല്‍ കടുത്തതോടെ ഉള്‍ക്കാടുകളിലെ ജലസ്രോതസ്സുകള്‍ വറ്റുകയും കാട്ടാനകള്‍ കൂട്ടത്തോടെ കണ്ടമ്പാറ, പൂയംകുട്ടി, കുട്ടംമ്പുഴ ഭാഗങ്ങളില്‍ പുഴയോരത്തെ വനമേഖലയില്‍ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇവ വെള്ളം കുടിക്കുന്നതിന് വേണ്ടി പുഴയിലേക്കിറങ്ങുമ്പോള്‍ മറുവശങ്ങളില്‍ കാമറയുമായി സഞ്ചാരികള്‍ എത്തുന്നതോടെ ആനക്കൂട്ടം ഭയന്ന് വനത്തിലേക്ക് ഓടി മാറുന്നു.. ഇത്തരത്തില്‍ പ്രകോപിപ്പിക്കപ്പെടുന്ന കാട്ടാനകള്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോകുന്ന ആദിവാസികള്‍ക്കും കുളിക്കാനും അലക്കാനും പുഴയെ ആശ്രയിക്കുന്ന പ്രദേശവാസികള്‍ക്കും ഭീഷണിയാകുന്ന അവസ്ഥയാണന്നും വനപാലകരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
Post Your Comments