ഹൈദരാബാദ്: തീയേറ്ററുകളില്‍ ദേശീയഗാനം നിയമമാക്കിയതിലും ആ സമയം എഴുന്നേല്‍ക്കണമെന്ന ചട്ടം വന്നതിലും അതിയായ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ പവന്‍ കല്യാണ്‍. കുടുംബവും സുഹൃത്തുക്കളുമായി ഒന്നിച്ച് മാനസിക സമ്മര്‍ദ്ധത്തില്‍ നിന്ന് ആഘോഷപ്രദമാക്കുന്നതിനൊക്കെയാണ് തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ തിയേറ്ററുകളെ ദേശ സ്നേഹം അളക്കാമുളള ഒരു പരീക്ഷണ ശാലയാക്കി മാറ്റിയെന്ന് പവന്‍ കല്ല്യാണ്‍ പറഞ്ഞു.
കര്‍ണൂലില്‍ യുവാക്കളുമായി നടത്തിയ സംവാദ പരിപാടിയ്ക്കിടെയാണ് ജനസേനാ പാര്‍ട്ടി തലവന്‍ കൂടിയായ പവന്‍ കല്ല്യാണിന്റെ പ്രതികരണം. ദേശീയഗാനം തീയേറ്ററിലും ആവശ്യമാണെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കള്‍ എന്നാല്‍ അവരുടെ ഓഫീസുകളിലും പാര്‍ട്ടി യോഗങ്ങളിലും തീരുമാനം നടപ്പിലാക്കി മാതൃക കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments