Latest NewsIndia

കോ​ണ്‍​ഗ്ര​സ് മു​ന്‍ മുഖ്യമന്ത്രിയുടെ മകൾ ബി​ജെ​ഡിയിൽ ചേർന്നു

ഒ​ഡീ​ഷ: കോ​ണ്‍​ഗ്ര​സ് മു​ന്‍ മുഖ്യമന്ത്രിയുടെ മകൾ ബി​ജെ​ഡിയിൽ ചേർന്നു.കോ​ണ്‍​ഗ്ര​സ് നേ​താ​വും ഒ​ഡീ​ഷ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹേ​മ​ന്ത് ബി​ശ്വാ​ളി​ന്‍റെ മ​ക​ള്‍ സു​നി​ത ബി​ശ്വാളാണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജു ജ​ന​താ ദ​ളി​ല്‍ ചേ​ര്‍​ന്നത്. മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​ഡി നേ​താ​വു​മാ​യ ന​വീ​ന്‍ പ​ട്നാ​യി​കി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു സു​നി​ത​യു​ടെ ബി​ജെ​ഡി പ്ര​വേ​ശം. ഷാ​ള്‍ അ​ണി​യി​ച്ചാ​ണ് സു​നി​ത​യെ ബി​ജെ​ഡി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്.

കോൺഗ്രസിന്റെ സുന്ദർഗഡ് ജില്ലാ മുൻ എക്സിക്യുട്ടീവ് പ്രസിഡന്റാണ് സുനിത ബി​ശ്വാൾ.സ്ത്രീകൾ, കർഷകർ, യുവാക്കൾ എന്നിവർക്കായി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ക്ഷേമ പരിപാടികൾ എന്നെ ആകർഷിച്ചു. സുന്ദർഗഢിലെ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു “സുനിത പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഹേമനാദ ബിശ്വാളിന്റെ മകൾ സുനിത ബിശ്വാൾ പാർട്ടിയിൽ ചേർന്നു. അവരെ ഞാൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ബി ജെഡിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്- പട്നായിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button