
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സിവില്‍ ഇന്‍സ്ട്രക്ടര്‍, ഓട്ടോമൊബൈല്‍ ഇന്‍സ്ട്രക്ടര്‍, മെക്കാനിക്കല്‍ ഇന്‍സ്ട്രക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍, എ.സി റഫ്രിജറേഷന്‍ ഇന്‍സ്ട്രക്ടര്‍, ജനറല്‍ മാനേജര്‍, മെക്കാനിക്ക്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്, ടൈലര്‍, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, ബിടെക് മെക്കാനിക്, ഓട്ടോമൊബൈല്‍സ്, ഇലക്ട്രിക്കല്‍, എ.സി റെഫ്രിജറേഷന്‍ യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 11 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റയുമായി ഹാജരാകണം. ഫോണ്‍ : 04832 734 737
Post Your Comments