ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന യോഗം കൂടിയതിന് ശേഷം ഇലക്ഷനില്‍ വരുത്തുന്ന പുതിയൊരു രൂപമാറ്റത്തെ കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇലക്ഷനില്‍ തനത് പ്രവൃത്തിയായി നിലനില്‍ക്കുന്ന അപരന്‍മാരെ നിര്‍ത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി അങ്ങ് നിര്‍ത്തണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരേ പേരിലുളള സ്ഥാനാര്‍ഥികള്‍ നില്‍ക്കുന്നത് മൂലം ജനങ്ങളി ല്‍ തെറ്റിദ്ധാരണ വരികയും അവര്‍ ഉദ്ദേശിക്കുന്ന കക്ഷിക്ക് വോട്ട് ലഭിക്കാതെ പോകുകയും ചെയ്യുന്നത് ഇതുവരെയുളള തിരഞ്ഞെടുപ്പുകളിലെ പ്രധാന വെല്ലുവിളിയായിരുന്നു.
എ ന്നാല്‍ ഈ വെല്ലുവിളിയെ മറികടന്നിരിക്കുകയാണ് കമ്മീഷന്‍. ഇനി മുതല്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേര് മാത്രമല്ല ചിത്രവും ചിഹ്നവും തെളിയും അതുകൊണ്ട് ഇനിമുതല്‍ അപരന്‍മാരെ നിര്‍ത്തിയാലും വോട്ട് മാറി കുത്താനുളള സാധ്യത നിലനില്‍ക്കില്ല. ഈ പുതു നിര്‍ദ്ദേശത്തോടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഇനി ചെയ്യുന്നതും ചെയ്യരുതാത്തതുമായി കാര്യങ്ങളുടെ പെരുമാറ്റ ചട്ടവും കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
Post Your Comments