തിരുവനന്തപുരം• പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുമ്മനം രാജശേഖരനെയും ട്രോളരുതെന്ന് സമൂഹമാധ്യമങ്ങളിലെ ഇടതുഅനുകൂല ഗ്രൂപ്പുകള്‍കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ‘മനോരമ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ബി.ജെ.പിയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേഹം.
നമ്മുടെ സോഷ്യൽ മീഡിയ സ്പേസ് ബി.ജെ.പിയുടെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാതിരിക്കുക. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കഴിഞ്ഞ കാലം ബി.ജെ.പിയ്ക്കുണ്ടായ വളർച്ച നിരീക്ഷിച്ചാൽ മനസിലാകുമെന്നും ഗ്രൂപ്പുകളില്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ ,പോരായ്മകൾ, അഴിമതി എന്നിവയെക്കുറിച്ച് മാത്രം ഉയർത്തിക്കാട്ടുക. ഇതിൽ തന്നെ നരേന്ദ്രമോദിയെ ട്രോളുന്നത് ഒഴിവാക്കണം. . ശരിയായ രാഷ്ട്രീയം പറയാതിരിക്കാനാണ് മറ്റു വിഷയങ്ങൾ അവർ മുന്നിലേക്കിട്ടുതരുന്നത്. ഉദാഹരണമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മൂത്രത്തിൽ നിന് യൂറിയ ശേഖരണ പ്രഖ്യാപനമാണ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
കേരള സർക്കാർ നടപ്പിലാക്കിയ നയങ്ങൾ, വികസന പ്രവർത്തനങ്ങൾ ഇടത് സ്ഥാനാർഥിയുടെ മികവുകൾ തുടങ്ങിയവയ്ക്ക് വലിയ പ്രചാരണം നൽകുക. എതിർ സ്ഥാനാർഥിയുടെ പേരു പോലും പരാമർശിക്കരുതെന്നും അവരെ വ്യക്തിപരമായി ആക്രമിക്കാതിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Post Your Comments