തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേയ്ക്കുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയുമായി പ്രത്ിപക്ഷ നേതാവ് ചന്നിത്തല, ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി ചന്ദ്രന് തുടങ്ങിയവര്‍ ഇന്ന് ഡല്‍ഹിയിലേയ്ക്ക് പോകും. പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളില്‍ ഒരു പേര് മാത്രമേ പട്ടികയിലുള്ളൂ.
കെ.വി. തോമസിന് പുറമേ ഹൈബി ഈഡന്റെ പേരാണ് എറണാകുളത്തുള്ളത്. അതേസമയം പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് പുറമേ പി.ജെ. കുര്യന്, ഉമ്മന്‍ചാണ്ടി എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. നാളെ ചേരുന്ന സ്ക്രീനിംഗ് കമ്മറ്റിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്കി തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.
അതേസമയം ുന് കെപിസിസി പ്രസിഡന്റുമാരെയും വി ഡി സതീശനെയും ഹൈക്കമാന്‍ഡ് പ്രത്യാകമായി ഡല്‍ഹിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് 15നകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉണ്ടായേക്കും.
Post Your Comments