ഡൽഹി: കോൺഗ്രസ് പാർട്ടിക്ക് ഇപ്പോൾ നവീകരണം ആവശ്യമാണെന്നും രണ്ട് പതിറ്റാണ്ടായി പാർട്ടിയിൽ ഒരു തിരഞ്ഞെടുപ്പും നടന്നിട്ടില്ലെന്നും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ. കഴിഞ്ഞ 20 വർഷമായി പാർലമെൻ്ററി സമിതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരു ജയിച്ചാലും ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ ഭാവിക്കു വേണ്ടിയാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയോട് പ്രതിനിധികൾ വലിയ താല്പര്യം കാണിക്കുന്നുണ്ടെന്നും ശശി തരൂർ പറഞ്ഞു.
‘ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്ന് പ്രതിനിധികൾ ആഗ്രഹിക്കുന്നു. എന്നാൽ, ശശി തരൂരിൻ്റെ അടുത്തേക്ക് പോകരുതെന്നും ഗാന്ധി കുടുംബത്തിന് തൃപ്തി വരില്ലെന്നും ചിലർ പ്രചരിപ്പിക്കുന്നു. ഇത് ശരിയല്ല. ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ശരിയല്ലെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നെ പിന്തുണച്ചാൽ തങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് പലരും ഭയപ്പെടുന്നു,’ തരൂർ വ്യക്തമാക്കി.
നബിദിനാഘോഷത്തിന് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
‘എന്നെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ പാർട്ടിയിലുണ്ട്. എന്നാൽ അവർക്ക് ഭയമാണ്. പിന്തുണ നൽകിയതിൻ്റെ പേരിൽ തങ്ങൾ അപകടത്തിലാകുമോ എന്ന ഭയം. എന്നാൽ അങ്ങനെ ഭയപ്പെടേണ്ട ആവശ്യമില്ല. മാറ്റത്തിന് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. അതിൻ്റെ ഭാഗമായി പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്. കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നുള്ളതാണ് ലക്ഷ്യം,’ ശശി തരൂർ പറഞ്ഞു.
Post Your Comments