തിരുവനന്തപുരം: ബിജെപിയുടെ കോര്‍ കമ്മിറ്റി നാളെ ചേരും. ലോക്സഭ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കോര്‍ കമ്മിറ്റി രൂപം നല്‍കും. കുമ്മനത്തെ ഇറക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ആര്‍എസ്എസ് ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. അതേസമയം ബിജെപി ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന പരിവര്‍ത്തനയാത്രകള്‍ക്ക് ഇന്ന് സമാപിക്കും.
തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ കളത്തിലിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. എ പ്ലസ് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് പുറത്തെ പ്രമുഖരെക്കാള്‍ നേതാക്കള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എന്‍എസ്എസ് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് സൂചന. തിരുവനന്തപുരത്ത് കെ സുരേന്ദ്രന് മത്സരിക്കുന്നതിനോടാണ് എന്‍എസ്എസ്സിന് താല്പര്യം. പത്തനംതിട്ടക്കായി പിഎസ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നു. തൃശൂരാണ് കെ സുരേന്ദ്രന് താല്പര്യം. അതേസമയം തുഷാര്‍ വെള്ളാപ്പള്ളി കളത്തിലിറങ്ങിയാല്‍ തൃശൂര്‍ ബിഡിജെഎസിന് നല്‍കേണ്ടി വരും.
Post Your Comments