Latest NewsIndiaNews

വിജയശാന്തിക്കെതിരെ ബിജെപി രംഗത്ത്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിത്തെതിരെ കോണ്‍ഗ്രസ് നേതാവ് വിജയശാന്തി നടത്തിയ പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത്. ട്വിറ്ററിലൂടെയാണ് ബിജെപി രംഗത്തെത്തിയത്. പാകിസ്താനിലെ ഭീകരരുടെ ആശങ്കകളും വേദനയുമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് ബിജെപി ട്വിറ്ററിലൂടെ വിമര്‍ശിച്ചത്. വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയും രംഗത്തെത്തി.

ഇത്തരം പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് അവര്‍ പറഞ്ഞു. വിജയശാന്തി പറഞ്ഞത് താന്‍ കേട്ടില്ല. സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത്തരം പ്രസ്താവനകള്‍ അപലപിക്കപ്പെടേണ്ടതാണ്. ഒരു പ്രധാനമന്ത്രിക്കെതിരെ ഇത്തരം ഭാഷ പ്രയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ ഇഷ്ടമല്ലായിരിക്കാം. എന്നാല്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഭീകരനെപ്പോലെയാണ് പെരുമാറുന്നതെന്നും ബോംബാക്രമണം എപ്പോഴാണ് നടത്തുകയെന്നുള്ളതുമായ പരാമര്‍ശമാണ് വിജയശാന്തി നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button