ദുബായ്: അഞ്ചു വയസുകാരി ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ പാക് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പൊലീസ് സമര്‍പ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിലയിരുത്തല്‍ നടത്തിയത്.
ഹോട്ടല്‍ മുറിയില്‍ ഇരയായ അഞ്ച് വയസുകാരിയും മുത്തശ്ശിയുമാണ് ഉണ്ടായിരുന്നത്. കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി ഒറ്റക്കായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ മുറി വൃത്തിയാക്കാനെത്തിയ പാക് സ്വദേശിയായ 21കാരന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയുമായിരുന്നു. പെണ്‍കുട്ടി മുത്തശിയോട് സംഭവം പറഞ്ഞതോടെ പെണ്‍കുട്ടിയുടെ അച്ഛന് പൊലീസിനെ അറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയായതിരുന്നു.
Post Your Comments