NattuvarthaLatest News

ജലീലിന്റെ തോക്ക് കേരളത്തില്‍ നിന്നുള്ളതല്ലെന്ന് പൊലീസ്

കല്‍പറ്റ: മാവോയിസ്റ്റ് ജലീലിന്റെ ബാഗിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ഉത്തരേന്ത്യയിലടക്കം മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന തോക്കാണെന്ന് പൊലീസ്. തബഞ്ചര്‍ എന്നറിയപ്പെടുന്ന നാടന്‍ തോക്കാണിതെന്നും രണ്ട് വര്‍ഷം മുന്‍പ് അട്ടപ്പാടിയില്‍ അഗളി പൊലീസ് പിടികൂടിയ കാളിദാസന്‍ എന്ന മാവോയിസ്റ്റിന്റെ പക്കലും ഇതേ ഇനത്തില്‍പ്പെട്ട തോക്കുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. നാടന്‍ തോക്കിനൊപ്പം ലൈറ്റര്‍, ബീഡി, ടോര്‍ച്ച്, തിരകള്‍ എന്നിവയാണ് ജലീലിന്റെ ബാഗില്‍നിന്നു കണ്ടെടുത്തത്. ഇത് കോടതിയിലേക്കും തുടര്‍ന്ന് ഫൊറന്‍സിക് ലാബിലേക്കും അയയ്ക്കും. അതേസമയം ജലീലിന്റെ കൂടെയുണ്ടായിരുന്ന മാവോയിസ്റ്റ് എകെ 47നോട് സാമ്യമുള്ള തോക്കുമായി നില്‍ക്കുന്ന ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button