വയനാട്: വയനാട് വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനു ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് സംഘം ജില്ലയിലെ വനങ്ങളിലേയ്ക്ക്. വയനാട്ടിലെ മുഴുവന്‍ വനങ്ങളിലും സംഘം ഇന്ന് മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കും. ഒരേസമയമായിരിക്കും വനങ്ങളില്‍ തിരച്ചില്‍ തുടങ്ങുക. അതേസമയം മാവോയിസ്റ്റുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് രക്ഷപെട്ടിട്ടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. അതുകൊണ്ട് കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉപവന്‍ റിസോര്‍ട്ടില്‍ ജലീലിനൊപ്പമെത്തിയത് മാവോയിസ്റ്റ് നേതാവ് ചന്ദ്രുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
റിസോര്‍ട്ടിനു സമീപം നടന്ന വെടിവെപ്പിനുശേഷം കാലിന് ഗുരുതരമായി പരിക്കേറ്റ ചന്ദ്രുവും ബാക്കിയുള്ള 9 പേരും ഓടിക്കയറിയത് റിസോര്‍ട്ടിന് പുറകിലുള്ള വനത്തിലേക്കാണ്. പരിക്കുമൂലം ചന്ദ്രുവിന് ദൂരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. തുടര്‍ന്ന് അടിസ്ഥാനത്തില്‍ റിസോര്‍ട്ടിന് പുറകില്‍ സുഗന്ധഗിരി വരെയുള്ള 15 കിലോമീറ്റര്‍ വനത്തിനുള്ളില്‍ രണ്ട് ദിവസം തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തിയെങ്കിലും ആരെയു കണ്ടെത്താനിയില്ല.
മാവോയിസ്റ്റുകള്‍ പോകാന്‍ സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകളും ഇവര്‍ സ്ഥിരമായി വനത്തിനുള്ളില്‍ താമസിക്കാറുള്ള സ്ഥലങ്ങളെല്ലാം പോലീസ് പരിശോധിച്ചു. എന്നാല്‍ ഇവരുടെ കേന്ദ്രങ്ങളെല്ലാം നശിപ്പിച്ച നിലയിലായിരുന്നു.
സുഗന്ധഗിരി വഴി നിലമ്പൂരേക്കോ കുറ്റിയടിയിലേക്കോ അല്ലെങ്കില്‍ ജില്ലയിലെ മറ്റേതെങ്കിലും വനത്തിനുള്ളിലേക്കോ മാറിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള തിരുനെല്ലി മക്കിമല വെള്ളമുണ്ട പേരിയ മേപ്പാടി തുടങ്ങിയിടങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം മാവോയിസ്റ്റ് ജിഷയുടെ മക്കിമലയിലെ വീട്ടില്‍ ചന്ദ്രു ചികിത്സക്കെത്തുമോ എന്ന സംശയം ഉള്ളതിനാല്‍ രണ്ട് ദിവസമായി പോലീസ് ഇവിടം നിരീക്ഷിച്ചു വരികയാണ്.
Post Your Comments