വാഷിംഗ്ടണ്‍: അമേരിക്കയിലെ ചെറിയ പട്ടണമായ വെര്‍മെന്റ് ടൗണിലാണ് ആടിനെ മേയറാക്കിയത്. ലിങ്കണ് എന്ന് പേരുളള ആടാണ് മേയര്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്. . ചൊവ്വാഴ്ച ലിങ്കണ് സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പതിമൂന്ന് വോട്ടുകള്‍ക്കാണ് മറ്റ് ജീവികളെ പിന്തളളി ലിങ്കണ് ആട് മേയര്‍ സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തേക്ക് സമ്മി എന്ന നായയാണ് എത്തിയിരുന്നത്.
ഫെയര്‍ ഹാവന് എന്ന ഈ സ്ഥലത്ത് 2500 പേര് മാത്രമാണ് താമസം. കുട്ടികള്‍ക്ക് കളിസ്ഥലം നിര്‍മ്മിക്കാനുള്ള ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൃഗങ്ങളുടെ തിരഞ്ഞെടുപ്പ്. ആദ്യമായി നടത്തിയ മൃഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ മേയറായ ലിങ്കണ് ആട് അടുത്ത് തന്നെ സ്ഥാനമേല്‍ക്കുമെന്നാണ് പറയുന്നത്
Post Your Comments