NattuvarthaLatest News

പാലക്കാടിനോട് നീതി പുലര്‍ത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന് ശോഭ സുരേന്ദ്രന്‍

പാലക്കാട്: പാലക്കാടിനോട് നീതിപുലര്‍ത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍. ഐ.ഐ.ടി. ഉള്‍പ്പെടെയുള്ള നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത് അതാണ്. കോണ്‍ഗ്രസ് കാലങ്ങളോളം ഭരിച്ചിട്ടും ഐ.ഐ.ടി. കൊണ്ടുവന്നില്ല. ഐ.ഐ.ടി.ക്ക് സ്ഥലമേറ്റെടുത്തുകൊടുക്കാന്‍ പിണറായിസര്‍ക്കാരിന് ആയിട്ടില്ലെന്നും ശോഭ പറഞ്ഞു.

ബി.ജെ.പി. മേഖലാ പരിവര്‍ത്തന്‍യാത്രയ്ക്ക് പാലക്കാട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കയായിരുന്നു ജഥാ ക്യാപ്റ്റനായ ശോഭാസുരേന്ദ്രന്‍. അകത്തേത്തറ, കല്ലടിക്കോട്, മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.വിവിധകേന്ദ്രങ്ങളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍, വക്താവ് ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, മേഖലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, മേഖലാ പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി, സംസ്ഥാനകമ്മിറ്റിയംഗം ദയാനന്ദന്‍ മാന്പുള്ളി, സംസ്ഥാന സമിതി അംഗം അലി അക്ബര്‍, പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button