Latest NewsIndia

അയോധ്യ കേസ്: മധ്യസ്ഥത വേണ്ടെന്ന് ആര്‍എസ്എസ്

ഗ്വാളിയാര്‍: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ മധ്യസ്ഥ നടത്താനുള്ള കോടതി തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്എസ്. കോടതി തീരുമാനം അമ്പരപ്പിക്കുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരത പ്രതിനിധി സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിനെതിരെ ആര്‍എസ്എസ് പ്രമേയം പാസ്സാക്കി. തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകുമെന്ന ആശങ്ക നിലനില്‍ക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. ദശാംബ്ധങ്ങളായി കേസ് നിലനില്‍ക്കുന്നു. ശബരിമല വിഷയത്തില്‍ ഉത്തരവിറക്കിയ കോടതി ബാബറി മസ്ജിദിന്റ് കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുകയാണെന്നും ആര്‍എസ്എസ് പ്രമേയത്തില്‍ വ്യക്തമാക്കി.

ശബരിമല വിധിയില്‍ ബെഞ്ചിലെ ഏക വനിത ജഡ്ജിയുടെ അഭിപ്രായം കണക്കിലെടുത്തില്ലെന്നും. രാജ്യത്ത് ഹിന്ദുക്കള്‍ക്ക് വിലയില്ലാതാകുന്ന സ്ഥിതിയാണ് ഉള്ളത് എന്നും ആര്‍എസ്എസ് പ്രമേയത്തില്‍ പറയുന്നു. അയോധ്യ മധ്യസ്ഥ ശ്രമത്തിനായി എട്ട് മാസം സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യകേസില്‍ വിധി വരില്ല എന്നതാണ് ആര്‍എസിഎസിനെ സുപ്രീംകോടതി നിര്‍ദേശത്തിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button