കൊച്ചി : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീക്ക് അൽ ഖാസ്മി അറസ്റ്റിലായതിന് പിന്നാലെ ഇരയായ കുട്ടിയെ ഹൈക്കോടതി അമ്മയ്ക്കൊപ്പം വിട്ടു. പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയെ ശിശു ക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടാന്‍ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അമ്മയ്‌ക്കൊപ്പം വിട്ടുവെങ്കിലും ജില്ലാ ശിശു ക്ഷേമ ഓഫീസര്‍ക്ക് കുട്ടിയുടെ നിരീക്ഷണ ചുമതല നല്‍കിയിട്ടുണ്ട്. പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്.
തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്. പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്നു ഷഫീഖ് അല്‍ ഖാസിമി.
Post Your Comments