തിരുവനന്തുപുരം: വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിച്ചിരിക്കുന്നത് സംശയകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങളും സംശയങ്ങളും പ്രചരിക്കുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാവോവാദികളും പോലീസും ഏറ്റുമുട്ടിയ ലക്കടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ പോലീസ് തെളിവെടുപ്പ് തുടരുകയാണ്. റിസോര്‍ട്ട് വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നിന്ന് നീങ്ങിയതിന്റെ ആശ്വാസത്തിലാണ് പോലീസ്. ആദ്യം വെടിവെച്ചത് പോലീസാണെന്നല്ല, പോലീസെത്തിയതിന് ശേഷമാണ് വെടിവെയ്പ്പ് നടന്നതെന്നു ഉച്ചയോടെ റിസോര്‍ട്ട് മാനേജര്‍ തിരുത്തിയതോടെയാണ് പോലീസിന് ആശ്വാസമായത്.
Post Your Comments