കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെയ്പ്പുണ്ടായതിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍. കുറച്ച് നാളുകളായി സുഗന്ധഗിരി ആദിവാസി മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം പ്രളയകാലത്തും മാവോയിസ്റ്റുകളില്‍ നിന്നും ഉപദ്രവം ഉണ്ടായിരുന്നതായും എംഎല്‍എ പറഞ്ഞു. കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍. പ്രളയകാലത്ത് ദുരിതാശ്വാസമായി ലഭിച്ച അരി പോലും തട്ടിക്കൊണ്ട് പോയ അവസ്ഥയുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി. സ്വകാര്യ റിസോര്‍ട്ടിലെത്തി പണം ചോദിച്ചതിനെ തുടര്‍ന്നാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പുണ്ടായതെന്നും സി കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments