ചെന്നൈ: വനിതാ ദിനത്തില്‍ പ്രമുഖ തമിഴ് സിനിമാ നടി കോവൈ സരള കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു. മക്കള്‍ നീതി മയ്യം ഓഫീസില്‍ വെള്ളിയാഴ്ച നടന്ന വനിതദിനാഘോഷച്ചടങ്ങില്‍ വെച്ചാണ് നടി പാര്‍ട്ടിയിലെത്തിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. മക്കള്‍ നീതി മയ്യം സമൂഹത്തില്‍ മാറ്റം കൊണ്ടുവരും. സിനിമാനടന്‍മാര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ല പ്രവണതയാണ്. വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്‍മാര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മറ്റാരേക്കാളും ഉള്‍ക്കൊള്ളാനും സങ്കടങ്ങള്‍ ഒപ്പാനും പറ്റും. കമല്‍ഹാസന്റെ പാര്‍ട്ടിയെ ഇഷ്ടപ്പെടുന്നതും ഇതുകൊണ്ടാണെന്നും കോവൈ സരള ചടങ്ങില്‍ വെച്ച് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ ഈ പാര്‍ട്ടി ആരംഭിച്ചത്.
Post Your Comments