KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ഇന്നത്തെ ചര്‍യ്ക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിയ്ക്കും

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും. കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരാണ് പട്ടിക ചര്‍ച്ച നടത്തുന്നത്. ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അന്തിമ പട്ടിക തീരുമാനിക്കുക. അതിനായി നേതാക്കള്‍ നാളെ ഡെല്‍ഹിയിലേക്ക് പോകും.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്. സിറ്റി എംപിമാരെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ എറണാകുളത്ത് കെ.വി തോമസിന് പകരം മറ്റാരെയെങ്കിലും മത്സരിപ്പിക്കും. എറണാകുളം സിറ്റിങ് എംഎല്‍എ ഹൈബി ഈഡനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സിറ്റിങ് എംപിമാരില്ലാത്ത മണ്ഡലങ്ങളില്‍ മൂന്നുപേരുടെ പേരുകള്‍ വച്ചാകും സാധ്യത പട്ടിക തയാറാക്കുക.

എഎംഎല്‍എമാരായ കെ മുരളീധരനേയും അടൂര്‍ പ്രകാശിനേയും വയനാട് ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button