കോഴിക്കോട്: കൊലക്കേസുകളിലും പീഡനക്കേസുകളിലും പ്രതികളായവരെയും വിചാരണ നേരിടുന്നവരെയും സ്ഥാനാര്‍ഥികളാക്കാനുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നീക്കം നിയമവ്യവസ്ഥയ്‌ക്കെതിരെയും ജനാധിപത്യത്തിനെതിരെയുമുള്ള വെല്ലുവിളിക്കലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശശി തരൂരിനെയും കെ.സി. വേണുഗോപാലിനെയും ഉമ്മന്‍ ചാണ്ടിയെയും പരിഗണിക്കുന്ന കോണ്‍ഗ്രസും പി. ജയരാജനെയും പി.വി. അന്‍വറിനെയും സ്ഥാനാര്‍ത്ഥികളാക്കുന്ന എല്‍ഡിഎഫും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.
വടകരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള ആര്‍എംപിയുടെയും കെ.കെ. രമയുടെയും തീരുമാനം ആത്മഹത്യപരമാണ്. പി. ജയരാജനെ പോലെ തന്നെ അവര്‍ യുഡിഎഫിനെയും എതിര്‍ക്കണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് യുഡിഎഫ് അട്ടിമറിച്ചില്ലായിരുന്നുവെങ്കില്‍ കുഞ്ഞനന്തനൊപ്പം പി. ജയരാജനും ജയിലില്‍ കിടക്കുമായിരുന്നുവെന്നും എം.ടി. രമേശ് പറയുകയുണ്ടായി.
Post Your Comments