KeralaLatest News

എ.ടി.എം. കാർഡ് തട്ടിപ്പ് തടയാൻ ”ഡിസേബിൾ ” സൗകര്യം; നിർദേശങ്ങളുമായി കേരള പോലീസ്

എ ടി എം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ തടയാൻ എ ടി എം കാർഡുകൾ ഡിസേബിൾ ചെയ്യാനുള്ള സൗകര്യവുമായി ബാങ്കുകൾ. കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നിയന്ത്രിക്കാനും താൽക്കാലികമായി നിർത്തി വെയ്ക്കാനും സൗകര്യം ഉള്ളതായി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

എ.ടി.എം. കാർഡ് തട്ടിപ്പ് തടയാൻ ”ഡിസേബിൾ ” സൗകര്യവുമായി ബാങ്കിങ് ആപ്പുകൾ

എ ടി എം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം തട്ടിപ്പുകൾ തടയാൻ എ ടി എം കാർഡുകൾ ഉപയോഗത്തിന് ശേഷം ഡിസേബിൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നിയന്ത്രിക്കാനും താൽക്കാലികമായി നിറുത്തിവയ്ക്കാനും സംവിധാനമുണ്ട്.

ആപ്ലിക്കേഷനുകളിൽ സർവ്വീസ് റിക്വസ്റ്റ് എന്ന ഓപ്‌ഷനിൽ നിന്നും എ ടി എം ഓപ്‌ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മാനേജ് കാർഡ് എന്ന ഓപ്‌ഷനിൽ പോയാൽ നിലവിൽ ആവശ്യമില്ലാത്ത എല്ലാ ഓപ്‌ഷനും ഡിസേബിൾ ചെയ്യാൻ സാധിക്കും.

കാർഡ് Swipe ചെയ്തുള്ള POS ട്രാൻസാക്ഷൻ, ഇ കൊമേഴ്‌സ് ട്രാൻസാക്ഷൻ, ഡൊമസ്റ്റിക് യൂസേജ്, ഇന്റർനാഷണൽ യൂസേജ് തുടങ്ങിയവയിൽ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താൽക്കാലികമായി നിറുത്തിവയ്ക്കാം. പ്രസ്തുത സേവനങ്ങൾ പിന്നീട് ആവശ്യമെങ്കിൽ അപ്പോൾ വീണ്ടും ആപ്ലിക്കേഷൻ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാൻ കഴിയും. ഈ രീതിയിൽ ഉപയോഗത്തിന് ശേഷം താത്കാലികമായി കാർഡിലെ സേവനങ്ങൾ നിറുത്തിവച്ചാൽ കാർഡിലെ വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പ് തടയാനാകുമെന്ന് ബാങ്കുകൾ വ്യക്തമാക്കുന്നു. എ ടി എം വിവരങ്ങൾ ചോർത്തി പണം തട്ടുന്നത് വ്യാപകമായതോടെയാണ്, ഉപയോക്താക്കൾ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.

https://www.facebook.com/keralapolice/photos/pb.124994060929425.-2207520000.1552141925./2044701712291974/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button