നാവികസേനയിൽ അവസരം. ഗ്രൂപ്പ് ‘സി’, നോണ്‍ഗസറ്റഡ്, ഇന്‍ഡസ്ട്രിയല്‍ വിഭാഗത്തിലെ ട്രേഡ്സ്മാന്‍ മേറ്റ് തസ്തികയിലേക്കുള്ള നേവി സിവിലിയന്‍ എന്‍ട്രസ് ടെസ്റ്റിന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. സ്ത്രീകൾക്കും,പുരുഷന്മാർക്കും അവസരമുണ്ട്.
കൊച്ചി ആസ്ഥാനമായുള്ള സതേണ്‍ നേവല്‍ കമാന്‍ഡ്, മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്, വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് എന്നിവിടങ്ങളിലായി 554 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : joinindiannavy
അവസാന തീയതി : മാർച്ച് 15
Post Your Comments