കൊച്ചി ഹോട്ടല്‍ കുത്തിത്തുറന്നു മോഷണം നടത്തിയത് ഹോട്ടല്‍ ഉടമ പിരിച്ചുവിട്ട മുന്‍ ജീവനക്കാരന്. പ്രതി തൃശൂര്‍ കടവല്ലൂര്‍ ആലുങ്കല്‍ വീട്ടില്‍ ജസീലി(25)നെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
സാമ്പത്തിക തിരിമറി നടത്തിയതിനെത്തുടര്‍ന്ന് ഇയാളെ ഹോട്ടലില്‍ നിന്ന് ഡിസംബറില്‍ പിരിച്ചുവിട്ടിരുന്നു.ഫെബ്രുവരി 25ന് നാട്ടില്‍നിന്ന് തിരിച്ചെത്തിയ ഇയാള്‍ പുലര്‍ച്ചെ രണ്ടോടെ ഹോട്ടലിലെ അടുക്കളവാതില്‍ പൊളിച്ചു അകത്തു കയറി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു കൗണ്ടറില്‍ കയറി സേഫിലുണ്ടായിരുന്ന 65,000 രൂപ മോഷ്ടിച്ചു കടന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.മോഷ്ടിച്ച തുകയില്‍ 19,000 രൂപ ഇയാളില്‍ നിന്നു കണ്ടെടുത്തു.
നോര്‍ത്ത് സിഐ സിബിടോം, എസ്ഐ അനസ്, എഎസ്ഐ സെബാസ്റ്റ്യന്‍, എസ്സിപിഒ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments