കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് പേഴ്സണല്‍ സ്റ്റാഫ് ആണെന്നിരിക്കെ കേസില്‍ ശശി തരൂര്‍ എംപിയെ കക്ഷി ചേര്‍ത്തത് എന്തിനെന്ന് ഹൈക്കോടതി. തരൂരിനെ കക്ഷിയാക്കിയതിനെ ഹര്‍ജികാര്‍ക്ക് എതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്‍ഡ് പ്രവീണ്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ബാലരാമപുരം സ്വദേശിനിയായ ആര്‍.രജിതയാണ് ഹര്‍ജിയുമായി കോടതിയിലെത്തിയത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 10.74 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
ഹര്‍ജിക്കാരിയുടെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും, ഇതിനായി കോടതിയെ കൂട്ടുപിടിക്കേണ്ടെന്നും ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, പരാതി നല്‍കിയിട്ടും അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നും, ഇത് സംബന്ധിച്ച് ശശി തരൂര്‍ എംപിക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു.
Post Your Comments