കൊൽക്കത്ത : പൊട്ടാസ്യം നൈട്രേറ്റുമായി ചരക്കുവാഹനം പിടിച്ചെടുത്തു. കൊല്‍ക്കത്തയിലെ ചിറ്റ്പൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ബിടി റോഡിലുള്ള പാലത്തിന് സമീപത്ത് നിന്നാണ് വാഹനംപിടികൂടിയത്. സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന ആയിരം കിലോ പൊട്ടാസ്യം നൈട്രേറ്റ് 27 ബാഗുകളിലായാണ് വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നത്.
West Bengal Special Task Force (STF): 1000 kg of explosive substance (Potassium Nitrate) recovered (in 27 gunny bags) from two people- Indrajit Bhui and Padmolochon Dey -travelling in a vehicle from Odisha to North 24 Parganas district in West Bengal today. Both arrested. pic.twitter.com/PDeJfewcjJ
— ANI (@ANI) March 9, 2019
ഒഡീഷയില്‍ നിന്നാണ് വാഹനം എത്തിയത്. ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങൾ ഇവരില്‍ നിന്ന് ലഭ്യമാകുമെന്നാണ് സൂചനയെന്നും പൊലീസ് അറിയിച്ചു.
Post Your Comments