ബംഗളൂരു: ബാലാകോട്ട് സര്‍ജിക്കല്‍ സ്ട്രെെക്കിന്‍റെ തെളിവുകള്‍ എവിടെ എന്ന കടന്നാക്രമണങ്ങള്‍ക്കിടയിലും പുതിയ വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യ പാക് അതിര്‍ത്തി ലംഘിച്ച് അക്രമണം നടത്തിയെന്നാണ് അദ്ദേഹം പുറത്ത് വിട്ട പുതിയ വിവരം.എന്നാല്‍ രണ്ട് അക്രമങ്ങളുടെ വിശദവിവരങ്ങള്‍ മാത്രമേ പറയാന്‍ സാധിക്കുകയുളളൂവെന്നും ഒരു അക്രമത്തിന്‍റെ വിവരം പുറത്ത് വിടാന്‍ കഴിയില്ലെന്നും രാജ്നാഥ് സിംഗ് കര്‍ണകാടയിലെ റാലിയില്‍ പറഞ്ഞു.
2016ല്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലകോട്ട് ആക്രമണവുമാണ് മറ്റ് രണ്ട് ഭീകരതക്കെതിരെ അക്രമങ്ങള്‍ നടത്തിയതായി സൂചിപ്പിച്ചത്.
Post Your Comments