UAELatest News

തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്ന് സുഷമാ സ്വരാജ്

അബുദാബി: ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരായല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. അബുദാബിയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ 44-ാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ല, ഒരു മതവും തീവ്രവാദത്തെ അനുകൂലിക്കുന്നുമില്ല. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം എന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. അതേസമയം പാകിസ്താന്റെ പേര് പറയാതെ തന്നെ പാകിസ്താന് എതിരായി കടുത്ത വിമര്‍ശനമാണ് സുഷമ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button