തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശാന്തിഗിരി ആശ്രമത്തിലെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ നിര്‍ധനരായ 2000 കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ മുഖ്യമന്ത്രി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
പ്രളയാനന്തര പുനഃനിര്‍മ്മാണത്തിന് സര്‍ക്കാരുമായി കൈകോര്‍ക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണ് ശാന്തിഗിരി ആശ്രമത്തിലെവജ്ര ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ 2020 ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് സമാപിക്കുക.
തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. വനവാസികുടുംബങ്ങള്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍,നിര്‍ധരനായ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം,പാവപ്പെട്ടവര്‍ക്ക് കെ ആര്‍ നാരായണന്‍ എന്‍ഡോവ്മെന്റ് തുടങ്ങിയ പദ്ധതികളും വജ്രജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.സി ദിവാകരന്‍ എംഎല്‍എ,മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാമി ചെതന്യ ജ്ഞാനതപസ്വി,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷ പരിപാടികളുടെ ഉദ്ഘാടനം.
Post Your Comments