മസ്‌കറ്റ് : ഇന്ത്യയിലേയ്ക്ക് കൂടുതല്‍ സര്‍വീസുമായി സലാം എയര്‍.. ഇപ്പോള്‍ സലാം എയര്‍ 17 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കാനും 60 സിറ്റികളിലേക്ക് സര്‍വീസ് നടത്താനും പദ്ധതിയുണ്ട്. സീറ്റ് കൂടുതല്‍ വര്‍ധിപ്പിച്ചാല്‍ ഇന്ത്യന്‍ സെക്ടറിലേയ്ക്ക് സലാം എയര്‍ പറന്നിറങ്ങും. ഇന്ത്യന്‍ സെക്ടറിലേക്ക് പറക്കാന്‍ സന്നദ്ധമാണെന്ന് ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് പറയുന്നു. . ഉഭയക്കക്ഷി ധാരണപ്രകാരമുള്ള പ്രതിവാര സീറ്റുകള്‍ പൂര്‍ണമായതിനാലാണ് സര്‍വിസ് ആരംഭിക്കാന്‍ കഴിയാത്തത്. സര്‍വിസ് ആരംഭിക്കണമെങ്കില്‍ പ്രതിവാര സീറ്റുകള്‍ വര്‍ധിപ്പിക്കണം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കാനും 60 സിറ്റികളിലേക്ക് സര്‍വീസ് നടത്താനും പദ്ധതിയുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. ഖരീഫ് സീസണില്‍ മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് സലാലയിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കും. സലാം എയര്‍ സര്‍വീസ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുന്നു. ഇക്കാലയളവില്‍ 1.4 ദശലക്ഷം യാത്രക്കാന്‍ സലാം എയര്‍ ഉപയോഗപ്പെടുത്തി. സലാലയില്‍ നിന്ന് മാത്രം ആറ് ലക്ഷം യാത്രക്കാരാണ് സലാം എയറില്‍ യാത്ര ചെയ്തത്. ഈ വര്‍ഷം തന്നെ പുതുതായി 17 നഗരങ്ങളിേലക്ക് കൂടി സലാം എയര്‍ സര്‍വീസ് നടത്തും.
Post Your Comments