Latest NewsKerala

ഇടത് മുന്നണി സീറ്റ് നിഷേധിച്ചതില്‍ പരിഹസിച്ച ചെന്നിത്തലയ്ക്ക് മറുപടിയുമായി വീരേന്ദ്രകുമാര്‍

യുഡിഎഫ് രണ്ട് സീറ്റ് നല്‍കിയിരുന്നെന്നും വീരേന്ദ്ര കുമാറിനും സംഘത്തിനും ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയായെന്നുമാണ് ചെന്നിത്തല പറഞ്ഞത്

കോഴിക്കോട് : വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനാദളിന് സീറ്റ് നല്‍കില്ലെന്ന് ഇടതിമുന്നണി തീരുമാനമെടുത്തിരുന്നു. ഇതിനു പുറകെ വിരേന്ദ്ര കുമാറിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എന്നാല്‍ ചെന്നിത്തലയ്ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് വീരേന്ദ്ര കുമാര്‍. യുഡിഎഫ് രണ്ട് സീറ്റ് നല്‍കിയിരുന്നെന്നും വീരേന്ദ്ര കുമാറിനും സംഘത്തിനും ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയായെന്നുമാണ് ചെന്നിത്തല പറഞ്ഞത്. യുഡിഎഫ് സീറ്റ് തന്നു എന്നത് ശരിയാണെന്നും വന്‍ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചത് മറക്കരുതെന്നുമാണ് വീരേന്ദ്ര കുമാര്‍ രമേശ് ചെന്നിത്തലയ്ക്കു നല്‍കിയ മറുപടി.

പാലക്കാട് മണ്ഡലത്തില്‍ വെറുതെ നിന്ന് തന്നാല്‍ മതിയെന്നാണ് യുഡിഎഫ് പറഞ്ഞത്. അതനുസരിച്ച് നിന്നു . ബാക്കിയെല്ലാം കോണ്‍ഗ്രസ് ചെയ്തതു തന്നുവെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

യുഡിഎഫ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയ വീരേന്ദ്ര കുമാറിനോട് സഹതാപമുണ്ടെന്നും ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ച നടക്കുമ്പോള്‍ വീരേന്ദ്രകുമാറിനെ സീറ്റ് ചര്‍ച്ചക്ക് പോലും വിളിച്ചില്ല. ആ പാര്‍ട്ടിക്ക് ഇപ്പോഴെന്ത് കിട്ടിയെന്ന് പ്രവര്‍ത്തകര്‍ ചിന്തിക്കണമെന്നുമാണ് വീരേന്ദ്ര കുമാറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല പറഞ്ഞത്. ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂച്ചയുടെ പ്രസവം പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button