ജോധ്പൂര്‍•ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ ബികാനറിലെ ശോഭ സര്‍ കി ധാനി പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് പാരച്യൂട്ട് മാര്‍ഗം രക്ഷപ്പെട്ടു. പൈലറ്റ് സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്.
ദൈനംദിന പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണം നടത്തും.
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്.
Post Your Comments