ന്യൂഡല്‍ഹി: കുമ്മനം രാജശേഖന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കുമ്മനം രാജി വച്ചത്.
കുമ്മനം സംസ്ഥാന നേതാക്കളുമായി സംസാരിച്ചു വെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തത്. അതേസമയം കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
Post Your Comments