KeralaLatest News

പ്രസംഗിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടു: ഫോട്ടോ കണ്ടപ്പോള്‍ സുരേന്ദ്രനെ ട്രോളി സൈബര്‍ സഖാക്കള്‍

മാവേലിക്കര: സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയായിട്ടുള്ള ആളാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.സുരേന്ദ്രന്റെ മിക്ക ഫേസ്ബുക്ക് പോസ്റ്റുകളും അദ്ദേഹത്തിനു തന്നെ വിനായായിട്ടുണ്ട്. പ്രസംഗിക്കുന്ന ഒരു ചിത്രം ഫേസ്ബുക്കില്‍ ഇട്ടതിന് സുരേന്ദ്രന് പണി കൊടുത്തിരിക്കുകയാണ് സൈബര്‍ സഖാക്കള്‍.

മാവേലിക്കറയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന്റെ ചിത്രത്തിനു പുറകില്‍ ഉണ്ടായിരുന്ന കെ എസ് ആര്‍ ടി സി ബസിലൊട്ടിച്ച ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ പോസ്റ്റര്‍ ശ്രദ്ധിക്കാതെയായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പങ്കുവച്ചത്.

ഫേസ്ബുക്കിലൂടെ ബി ജെ പി നേതാവ് കെ സുരേന്ദ്രന് വീണ്ടും പണികിട്ടി. പിറകില്‍ കെ എസ് ആര്‍ ടി സി ബസിലൊട്ടിച്ച ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ പോസ്റ്റര്‍ ശ്രദ്ധിക്കാതെ മാവേലിക്കരയില്‍ പ്രസംഗിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടതാണ് സുരേന്ദ്രന് അക്കിടിപറ്റിയത്. ഇതോടെ ‘സഖാക്കളുടെ’ കമന്റുകള്‍ പോസ്റ്റില്‍ നിറഞ്ഞു. ഇതോടെ കേരള സര്‍ക്കാരിനെ പിന്തുണച്ച് നിരവധി സഖാക്കന്മാര്‍ സുരേന്ദ്രന്റെ പോസ്റ്റിനു താഴെ കമന്റ് ഇടാന്‍ തുടങ്ങി. ‘സുരേന്ദ്രന്റെ പ്രസംഗത്തിനിടയില്‍ കേരള സര്‍ക്കാരിന്റെ കെ എസ് ആര്‍ ടി സിയുടെ മാസ് എന്‍ട്രി’ എന്നൊക്കെയായിരുന്നു കമന്റുകള്‍. 764 കമന്റുകളും 147 ഷെയറും 2,300 ലൈക്കുമാണ് പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

https://www.facebook.com/KSurendranOfficial/photos/a.640026446081995/2154267017991256/?type=3&eid=ARBbiuelF2BrCKHFfnNihScSenBcgCVaipULPCp3qxicIVG1DayWLR4v0dpUglXlmD_Kss3dHqoPmyMs&__xts__%5B0%5D=68.ARBVT3Ogp9gH322Gv2gMUA3-0ojirFkSaHLuoHxKfegPn7utUIF446GlVtG5QBArOxlTJOqSnqnMsXtmLPOJyrneuejIgm25GBP-Bm0N7VbqUizv7lL87jr4M7G95eFiiL_QOAOmy7AYLdg2uvRgqcqM3xRcjk1SxoKQm9rzQ84GoEj3TnGK_j8FNUc-oUZQpzTd33xmdJkedea7L4GIUhqO8LK2Tf2-Zw_p_GXCZiSFvb-5HCU8P4svqmX2lMSSew55Ro4rC_qTwGRV-XlzR3S9_0mM7Yp3S39jZLxvWeZIhWm3&__tn__=EHH-R

shortlink

Related Articles

Post Your Comments

Related Articles


Back to top button